എഴുതി പൂര്‍ത്തിയാക്കാത്ത ഒരു ചെറുകഥയുടെ അവശിഷ്ടങ്ങള്‍
മേശപുറത്തു വലിച്ചു വാരി ഇട്ടിരുന്ന പുസ്തകങ്ങള്‍ അടുക്കി പെറുക്കി വയ്ക്കുന്നതിനിടയില്‍ പണ്ടെങ്ങോ എഴുതിയിട്ട ഒരു വര്‍ഷം കണ്ണില്‍ തടഞ്ഞു.. പിന്നെ ഒരു ഡയറിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആയിരുന്നു.. ഒടുവില്‍ കണ്ടുകിട്ടി... എലി കരംബിയിട്ടുണ്ട്... പുറം താളിലെ വര്‍ഷം പരിശോധിച്ചു..മനസ്സ് ഒന്ന് ആളി. സ്വബോധം വീണ്ടെടുത്തത് താനേ പാടി തുടങ്ങിയ സിടി പ്ലയര്‍ കാരണമാണ്. സിദ് നാ കരോ, അബ് തോ രുഖോ.. ഒച്ചയോടു കൂടി ഫാന്‍ കറങ്ങി തുടങ്ങി, കറന്റ് വന്നു..പിന്നെ എല്ലാം യാന്ത്രികം..
നിന്റെ മുടിതുമ്പില്‍ നിന്ന് ഊര്‍ന്നിറങ്ങിയ എണ്ണ മയം നിറഞ്ഞ വെള്ളത്തുള്ളികള്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് ചില താളുകളില്‍ . വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഈ മുറിയിലേക്ക് കയറിയത് നിനക്ക് വേണ്ടിയായിരുന്നില്ല, ഏനിക്കു വേണ്ടിയായിരുന്നു. നിന്നെ നഷ്ടപെടുത്തിയ നിമിഷം മുതല്‍ മരിച്ചു തുടങ്ങിയ എന്നിലെ എന്നെ ജീവിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു. കഴിയുന്നില്ല, പ്രത്യാശയുടെ ഒരു കണിക പോലും എനിക്ക് കണ്ടെത്തുവാന്‍ സാധിക്കുന്നില്ല. ഞാന്‍ ഒന്ന് ശ്വസിക്കട്ടെ, ജീവ വായു വേണ്ട, ആ മുടിക്കെട്ട് ഒന്ന് അഴിച്ചിടു, എന്‍റെ മുഖമൊന്നു ഒളിപ്പിക്കണം, ശ്വസിക്കണം, ഈ താളുകള്‍ കഴിയുംവരെ മാത്രം. എന്റെ നെഞ്ചിലേക്ക് അടര്‍ന്നു വീഴാന്‍ വെമ്ബുന്നുണ്ട് ആ തുളസി കതിര്‍ ,ഇക്കുറി നിന്‍റെ അനുവാദം ഞാന്‍ ചോദിക്കുന്നില്ല, ഒന്നിനും.. പക്ഷെ നിന്‍റെ നെറ്റിയില്‍ ചുംബിക്കുമ്പോള്‍ നീ ഓര്‍മിപ്പികണം, ആ ചന്ദനകുറി മായ്ക്കുവതിരിക്കാന്‍ .. താളുകള്‍ കഴിയുംവരെ കണ്ണുകള്‍ നിറയരുത്, കണ്മഷി പടരരുത്. നീ എന്തിനാ എന്റെ കണ്ണുകളിലേക്കു ഇങ്ങനെ നോക്കുന്നത്, എന്റെ കണ്ണുകള്‍ നിറയുന്നുണ്ടോന്നു അറിയാനാണോ? ഇല്ല, എന്റെ കണ്ണുകള്‍ വറ്റി വരണ്ടിരിക്കുന്നു...ഞാന്‍ തുടങ്ങട്ടെ, താളുകള്‍ മറിക്കുമ്പോള്‍ വിരലുകള്‍ വിറയ്ചെക്കാം, പകരാന്‍ മടിക്കരുത്, ഇപ്പൊഴും നിന്‍റെ കൈവെള്ളകള്‍ക്ക് ആ പഴയ ചൂടുണ്ടെങ്കില്‍ ...
No comments:
Post a Comment