അവസ്ഥ
ഇന്നലെ പെയ്തോരു മഴയിറ്റിച്ച നീര്‍ചാലല്ല നീ എനിക്ക്...
അടിത്തട്ടില്‍, ആഴങ്ങളില്‍, ഊറി ഊറി തണുത്തണപൊട്ടി-
ചൊലിചൊഴുകി, എന്‍റെ മെയ്യ് തലോടി കുളിരാടിച്ച്,
മരവിപ്പിച്ച് തെന്നിയൊഴുകി അകലാതെ ചുറ്റും തളംകെട്ടി-
നിന്നന്ന്യോന്യം നീര്‍കേളികളാടി കളിച്ച നാളുകള്‍
അനാധത്വമെന്നെ വെട്ടയാടിയാടി വളര്‍ത്തി, തളര്‍ത്തി
മൃത്യുവെന്ന മഹാസത്യത്തിനാഴങ്ങളില്‍ വിശ്രമോപദേശം
നല്‍കി നല്‍കി പരിഹസിക്കവേ, ആര്‍ത്തുചിരിച്ചലറികരഞ്ഞുകൊണ്ട്
മയങ്ങി, ഉറങ്ങിക്കിടന്ന നിന്നെ ഞെട്ടിച്ചുണര്‍ത്തി ഭയപ്പെടുത്തി
കൂട്ടുകൂടി പ്രണയം പങ്കുവച്ചങ്ങമര്ന്നുരുമ്മിയുരു മ്മി കഴിഞ്ഞ നാളുകള്‍
അരിയില്ല, പൂവില്ല, എള്ളുമില്ല, മൂടിപുതച്ചുറങ്ങാന്‍ ചെമ്പട്ടു മില്ല
എന്‍റെ നഗ്നമാം ഉടല്‍ചുറ്റി വരിഞ്ഞു മുറുകട്ടെ നിന്‍റെ പ്രണയം
വിഷാധമല്ല തുളുമ്പുന്നതെന്‍ കനല്‍വെന്ത പ്രാണനില്‍
രോക്ഷാകുലനുമല്ല, ഉരുകിയൊലിചൊഴുകുന്നു ബീജങ്ങള്‍
നിസ്സഹായനാം നരനായി പിറവികൊണ്ട ശാപവും പേറി ഞാനലയാം
ഇനിയൊരു മൃതിയെനിക്കില്ല നിന്നിലേക്കടിയാന്‍,
പ്രണയിക്കുക എന്‍റെ മാംസത്തെ, എന്‍റെ രോമങ്ങളെ
എന്‍റെ പുഴുക്കളെ, എന്‍റെ അസ്ഥികളെ,
ഒടുവില്‍ ഞാനെന്‍റെ ചാരവും നിനക്ക് നല്‍കാം
നീ മലിനമാകും വരെ, പ്രണയിക്കുക പ്രണയിക്കുക
No comments:
Post a Comment