ഓര്‍മ്മവാഹിനി
പുലര്‍ച്ചെ കണ്ണ് തുറന്നപ്പോള്‍ ചെവിയിലേയ്ക്ക് ആദ്യം ഇരച്ചു കയറിയത് മഴയുടെ ഒച്ചയാണ്
ജനാല തുറന്നു നോക്കിയപ്പോള്‍, കേട്ട ഒച്ചയേക്കാള്‍ അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്....
മടിച്ചില്ല, ഉമ്മറപ്പടിയില്‍ നിന്ന് മുറ്റത്തേയ്ക്ക് നോക്കുമ്പോള്‍ കുത്തിയൊലിച്ചു ഒഴുകുകയാണ്
ആ പോക്ക് കണ്ടാല്‍ അറിയാം അറബിക്കടലിലെക്കാണെന്ന്...
വൈകിച്ചില്ല, കടലാസ്സുകൊണ്ടൊരു പായകപ്പല്‍, ഓര്‍മകളെ ഭദ്രമായി അതിനുള്ളിലാക്കി,
ചിലത് എന്നെ നോക്കി ചിരിച്ചു, ഞാന്‍ അവയോടു ദേഷ്യപ്പെട്ടു
ചിലത് എന്നെ നോക്കി ദേഷ്യപ്പെട്ടു, ഞാന്‍ അവയോടു ചിരിച്ചു
ചിലത് എന്നെ നോക്കി സങ്കടപെട്ടു, ഞാന്‍ അവയെ കളിയാക്കി
ചിലത് എന്നെ നോക്കി പരിഹസിച്ചു, ഞാന്‍ അവയെ സമാധാനിപ്പിച്ചു
മഴ ശമിക്കുന്നു, എന്‍റെ ഓര്‍മവാഹിനി ഒഴുകിയകലുന്നതും നോക്കി
ഉമ്മറപ്പടിയില്‍ ഇരിക്കവേ ഞാന്‍ വെറുതെയെങ്കിലും ആശിച്ചു,
അത് അടിയുന്ന തീരത്ത് ഞാന്‍ ഉണ്ടായിരുന്നെങ്കില്‍.....
No comments:
Post a Comment