മടക്കം
ഓര്‍മയിലേഴു നിറങ്ങളും ചിരിതൂകി
കരയുന്നിള വെയിലേറ്റു നില്‍ക്കുന്നു നീ
നുള്ളിയ തുളസിയിവിടെതൊടിയിലൊരു കോണില്‍
കടപുഴകി പതിച്ച പല ജന്മങ്ങള്‍ക്കുമളവിടെ
സാക്ഷിയായ് നില്‍ക്കട്ടെ
ക്ഷയിച്ച വേരുകള്‍ തേടുന്നു ഞാന്‍
പലദിക്കില്‍ തൊടിയിലവിടെയിവിടെ
കരിയിലകൂനയിലൊളിച്ച് പതിഞ്ഞ
കാല്‍പ്പാടുകള്‍ക്കായിരം കഥകളോര്‍മ-
പ്പെടുത്തുവാന്‍ കഴിഞ്ഞേക്കണം
മറവിയിലേയ്‌ക്കാണ്ടിറങ്ങും മുന്‍പിവിടെ-
യെത്തിയതെന്തിനാര്‍ക്കു വേണ്ടിയിവിടെ
നീയും വേരുകള്‍ മുറിയ്ക്കാതെന്നെയും
കാത്തൊരു കോണില്‍ ചെറു കാറ്റിലും
വിറയ്ക്കാതെ, കാറിലും കോളിലും പതറാതെ
കാമുകിയായ് ഭാര്യയായ് അമ്മയായ് മുത്തശ്ശിയായ്
No comments:
Post a Comment