ബോധി വൃക്ഷ തണല്‍
ഇന്നലെ
-
ഉച്ചവെയിലിന്‍റെ തീക്ഷ്ണതയില്‍ ഞങ്ങള്‍ പരക്കം പായുകയായിരുന്നു
ഉള്ളില്‍ പ്രണയവും കത്തി ജ്വലിക്കുന്നുണ്ടായിരുന്നു
രണ്ടും ഒരുമിച്ചു സഹിക്കുവാനുള്ള ശേഷിയും ഞങ്ങള്‍ക്കില്ലായിരുന്നു
ആദ്യം കണ്ട തണലില്‍ ചിറകുരുമ്മി ഞങ്ങള്‍ നിന്നു
എന്‍റെ പകുതിയിലും അവളുടെ പകുതിയിലും വെയില്‍ പരന്നിരുന്നു
രണ്ടാമതൊന്ന് ചിന്തിച്ചില്ല, അവളെ തണലില്‍ നിര്‍ത്തി
ഞാന്‍ വെയില്‍ ആസ്വദിച്ചു, അവളുടെ വിയര്‍പ്പ് ശമിക്കുംവരെ
ഇന്ന്
-
എന്‍റെ കുറ്റങ്ങളും കുറവുകളും അവള്‍ പുലമ്പിക്കൊണ്ടിരിക്കുന്നു
എന്‍റെ ശെരികള്‍ എന്‍റെ കര്‍മ്മങ്ങളായി വാഴത്തപെട്ടുകൊണ്ടിരിക്കുന്നു
ഒടുവിലെന്‍റെ ചുണ്ടില്‍ ഒരുപിടി എള്ളും പൂവും
വാരിയെറിഞ്ഞെന്നെയ്ക്കുമായി യാത്ര ചോദിച്ചു
ഞാന്‍ ഇന്നലെയിലേക്ക് ഉള്‍വലിയുന്നു
തണലില്‍ ഒതുക്കി നിര്‍ത്തും മുന്‍പ് തലയൊന്നുയര്‍ത്തി നോക്കാമായിരുന്നു-
ബോധി വൃക്ഷം...
നാളെ
-
ബോധി വൃക്ഷ തണല്‍ എനിക്ക് കൊടും വെയിലായി മാറും.
No comments:
Post a Comment